അടിമാലി:ദേവിയാർ പുഴയിൽ നിന്നും മീൻ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു. അടിമാലി ചൂര കെട്ടാൻകുടി ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന ഷിബു രാജപ്പൻ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുനേരം അഞ്ചരയോടെയായിരുന്നു സംഭവം. ഷിബുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് മച്ചിപ്ലാവിന് സമീപം ദേവിയാർ പുഴയിൽ മീൻ പിടിക്കാൻ എത്തിയത്. സമീപത്തെ വൈദ്യുതി കമ്പിയിൽ നിന്നും
വൈദ്യുതി എടുത്ത് വെള്ളത്തിൽ എർത്ത് അടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഈറ്റ കമ്പിൽ കെട്ടിയാണ് വൈദ്യുതി ലൈൻ വെളളത്തിൽ ഇട്ടിരുന്നത്. ഷോക്കേറ്റ് മീൻ പൊങ്ങിയപ്പോൾ വെള്ളത്തിലിട്ട വൈദ്യുതി ലൈൻ മാറ്റാതെ ഷിബു മീൻ എടുക്കാൻ പുഴയിൽ ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം അടിമാലി ആശുപത്രി മോർച്ചറിയിൽ. രേഷ്മയാണ് ഭാര്യ. ദേവിക ഏക മകളാണ്.