അടിമാലി: ഭൂ പ്രശനത്തിൽ സുപ്രിം കോടതിയിൽ നിന്നും സർക്കാരിന് ലഭിച്ച എതിർ ഉത്തരവ് സർക്കാർ ഇരന്നു വാങ്ങിയതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.. പ്രായോഗിക ബുദ്ധിയില്ലാത്ത ചില ഐ.എ.എസു കാരുടേയും കപട പരിസ്ഥിതി വാദികളുടേയും ഉപദേശത്തിന് വഴങ്ങിയാണ് ജില്ലയിലെ ജനങ്ങൾക്കെതിരെ സർക്കാർ ജനദ്രോഹ ഉത്തരവ് ഇറക്കിയത്. ഹൈക്കോടതിയുടെ രണ്ട് ബഞ്ചും തള്ളിയ കേസുമായി സർക്കാർ സുപ്രിം കോടതിയിൽ പോയത് പരിഹാസ്യമായി. സർക്കാരിന്റെ ജനദ്രോഹ ഉത്തരവിനെതിരെയുള്ള എല്ലാ സമര രംഗത്തും വ്യാപാരി വ്യവസായി മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സുപ്രിം കോടതി വിധി ജില്ലയിലെ ജനങ്ങൾക്ക് ചെറിയൊരു ആശ്വാസമാണ്. പട്ടയ ഭൂമിയിലെ നിർമ്മാണ നിയന്ത്രണം ഇടുക്കി ജില്ലക്ക് മാത്രമാക്കാനുള്ള സർക്കാർ നീക്കം ജനകീയ പ്രതഷേധത്തിലും, നിയമകുരുക്കിലും സർക്കാർ അകപ്പെടുമെന്ന് ഏകോപന സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകി.1964 ലെ ഭൂ പതിപ്പ് ചട്ടം ഭേദഗതി ചെയ്യുന്നമെന്ന സമരക്കാരുടെ ആവശ്യം സർക്കാർ തള്ളിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇനിയും ഇന ദ്രോഹ നടപടികളുമായി ഇറങ്ങാനാണ് സർക്കാർ ഉദ്ദേശമെങ്കിൽ കടയടപ്പ് സമരവുമായി മുന്നോട്ട് പോകാനാണ് ഏകോപന സമിതിയുടെ തീരുമാനമെന്നും ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ പറഞ്ഞു.