കൊടുങ്ങൂർ:ദേശീയ ഗുണമേന്മ പരിശോധനയിൽ വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം.നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്‌സിന്റെ വിലയിരുത്തലിലാണ് വാഴൂർ കുടുംബാരോഗ്യ കേന്ദ്രം നേട്ടം കൈവരിച്ചത്.ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം ഉറപ്പുവരുത്തിയതിനാണ് അംഗീകാരം.പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ 2018 ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.ഉച്ചവരെ മാത്രം പ്രവർത്തിച്ചിരുന്ന ഒപി തുടർന്ന് വൈകിട്ട് 6 വരെയായി. ഒരു ഡോക്ടർ എന്നത് മൂന്നായി ഉയർന്നു. ലാബ് , ഒ.പി. സേവനങ്ങൾ, മറ്റ് സൗകര്യങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് അംഗീകാരം. വാഴൂർ കുടുംബാരോഗ്യ കേന്ദ്രം 92.9 പോയിന്റ് നേടി.