വാഴൂർ: യു.ഡി.എഫ് വാഴൂർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.എം.സേതുരാജ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കരിമ്പിൽ, ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ സ്ഥാനാർത്ഥി എം.എൻ.സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.