കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ. സ്ഥാനാർത്ഥികൾക്ക് സ്വന്തം ശബ്ദത്തിൽ കുടുതൽ വോട്ടർമാരോട് ഒരേ സമയം വോട്ട് അഭ്യർത്ഥിക്കാൻ പറ്റുന്ന ‘ബൾക്ക് വോയ്സ് കാൾ ഫെസിലിറ്റി’യാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളിലെ മുഴുവൻ വോട്ടർമാരുടെയും മൊബൈൽ/ലാൻഡ് ഫോണിലേയ്ക്കും ശബ്ദസന്ദേശം അയയ്ക്കാം. സ്ഥാനാർത്ഥിയോ/ നേതാക്കളോ നൽകുന്ന ബി.എസ്.എൻ.എല്ലിന്റെയും മറ്റു സേവന ദാതാക്കളുടെ മൊബൈൽ നമ്പറിലേക്കും ബി.എസ്.എൻ.എൽ ടവർ പരിധിയിലുള്ള എല്ലാ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കും റെക്കോഡ് ചെയ്ത ശബ്ദ സന്ദേശം അയയ്ക്കാം 30 സെക്കൻഡ് കോൾ ഒന്നിന് 50 പൈസയാണ് നിരക്ക്. ഇതുകൂടാതെ സ്ഥാനാർത്ഥികളുടെ/ പ്രവർത്തകരുടെ മൊബൈലിലേക്ക് വിളിക്കുമ്പോൾ റെക്കോർഡ് ചെയ്ത റിങ്ങ് ബാക്ക് ടോൺ സേവനവും ലഭ്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വരണാധികാരിയുടെയോ അനുമതിപത്രത്തോടൊപ്പം റെക്കോർഡ് ചെയ്ത ശബ്ദസന്ദേശവുമായി തൊട്ടടുത്ത ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവനകേന്ദ്രവുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക് ഫോൺ: 9446557982, 9429100570.