അടിമാലി: ചിന്നപ്പാറ കുടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടത്തിൽ സ്ഥാനാർത്ഥികൾക്ക് പരിക്ക്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഇരുന്നൂർ ഏക്കർ ഡിവിഷനിൽ നിന്നുള്ള ബി.എസ്.പി. സ്ഥാനാർത്ഥി കൊച്ചുകുന്നേൽ സജീവൻ ശശി (40) ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ (ചി ന്നപ്പാറ) സ്വതന്ത്ര സ്ഥാനാർത്ഥി പുത്തൻപുരയ്ക്കൽ ബിജു ഗണേശൻ (42) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.