കോട്ടയം​: ക്രിസ്മസിനെ വരവേൽക്കാൻ കാരൾ ഗായക സംഘങ്ങൾ ഒരുങ്ങി. ക്രിസ്തുമസിന്റെ സന്ദേശം ഇക്കുറി ഓൺലൈനിലൂടെ ആളുകൾക്കിടയിൽ എത്തിക്കാനാണ് സംഘങ്ങളുടെ ശ്രമം. ഇതിനായുള്ള ഒരുക്കങ്ങൾ വിവിധയിടങ്ങളിൽ ആരംഭിച്ചു. 33 വർഷമായി നഗരത്തിൽ ക്രിസ്തുമസ് കാരൾ അവതരിപ്പിച്ചു വരുന്ന മിക്സഡ് വോയ്സ് എന്ന സംഘം ഇക്കുറി വെർച്വൽ കാരളാണ് നടത്തുന്നതെന്ന് ഡയറക്ടർ ഏബ്രഹാം സി.മാത്യു പറഞ്ഞു. 50 പേർ ഉൾപ്പെട്ട സംഘം ഇതിനായി പത്തോളം പാട്ടുകളും ഒരുക്കിയിട്ടുണ്ട്.സംഘാംഗങ്ങൾ എല്ലാവരും വീടുകളിൽ ഇരുന്ന് പാട്ടുകൾ പാടി റിക്കോർ‌ഡ് ചെയ്ത ശേഷം ഇവ ചേർത്ത് ഡിസംബർ ആദ്യ ഞായറാഴ്ച വൈകിട്ട് നടക്കുന്ന വെർച്വൽ ക്വയറിൽ അവതരിപ്പിക്കും.50പേർ ചേർന്ന് പാടുന്ന രണ്ട് പാട്ടുകളടക്കം 10 പാട്ടുകളാണ് സംഘം ഒരുക്കിയിട്ടുള്ളത്. സി. എം.എസ്.കോളേജ് ചാപ്പലിൽ നടത്തിയിരുന്ന പരിശീലനം ഇക്കുറിയില്ല.