ksrtc

കോ​ട്ട​യം​:​ സ്പെഷ്യൽ സർവീസുകൾ നടത്തിയിട്ടും തീർത്ഥാടകരില്ലാത്തതോടെ കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ. ശബരിമല ദർശനത്തിന് കെ.എസ്.ആ‌ർ.ടി.സി കോട്ടയം ഡിപ്പോയിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും തീർത്ഥാടകരുടെ വരവ് തീരെ കുറഞ്ഞതാണ് തിരിച്ചടിയായത്.

ശബരിമല സന്നിധാനത്തെ ദ‌ർശന നിയന്ത്രണങ്ങളും സെപ്ഷ്യൽ ട്രെയിനുകൾ ഇല്ലാത്തതുമാണ് തീർഥാടകർ കുറയാൻ കാരണം. കോട്ടയം- എരുമേലി-പമ്പ സൂപ്പർ ഫാസ്റ്റ് 177രൂപയും ഫാസ്റ്റ് പാസഞ്ചറിന് 93 രൂപയുമാണ് നിരക്ക്. മണ്ഡലപൂജക്ക് നടതുറന്നശേഷം ഇന്നലെ വൈകിട്ട് വരെ രണ്ടു സ്പെഷ്യൽ ബസാണ് പമ്പക്ക് സവീസ് നടത്തിയത്. മുൻവർഷങ്ങളിൽ നൂറുകണക്കിന് സ്പെഷ്യൽ ബസുകളും ആയിരക്കണക്കിന് തീർഥാടകരും ഉണ്ടായിരുന്ന സ്ഥാനത്താണിത്. അതേസമയം, റെയിൽവെ സ്റ്റേഷനിലെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങളൊരുക്കാൻ കെ.എസ്.ആ‌ർ.ടി.സി 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീ‍ർത്ഥാടകരെത്തിയാൽ അപ്പോൾ തന്നെ കോട്ടയം ഡിപ്പോയിൽ നിന്നും സ്പെഷ്യൽ ബസ് റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ സംവിധാനമുണ്ട്. കുറഞ്ഞത് 40 തീർത്ഥാടകരുണ്ടെങ്കിൽ മാത്രമേ എരുമേലി വഴി പമ്പക്ക് ബസ് അയക്കൂ. എരുമേലിയിൽ ദർശനവും വിശ്രമവും കഴിഞ്ഞാണ് പമ്പക്ക് പോകുന്നത്. കോട്ടയം ഡിപ്പോയിൽ തീർത്ഥാടകർക്ക് കൊവിഡ് ആന്റിജൻ പരിശോധന നടത്തുന്നതിന് രണ്ട് ജീവനക്കാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.