കോട്ടയം: പട്ടികജാതി പട്ടികവർഗസമൂഹങ്ങൾക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെ പട്ടികജാതി എം.എൽ.എമാരുടെ വീട്ടുപടിക്കലേക്ക് സാമൂഹ്യനീതി കർമസമിതിയുടെയും, മഹിളാഐക്യവേദിയുടെയും നേതൃത്വത്തിൽ 25ന് മാർച്ചും ധർണയും നടത്തുമെന്ന് ഹിന്ദു സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

25ന് രാവിലെ 11ന് എസ്.സി.എസ്.ടി എം.എൽ.എമാരുടെ വീട്ടുപടിക്കൽ നടക്കുന്ന മാർച്ചും ധർണയും വിവിധ സമുദായ സംഘടനാ നേതാക്കൾ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ.നീലകണ്ഠൻ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.