വൈക്കം:നിയോജകമണ്ഡലത്തിലെ സമഗ്ര കരട് വോട്ടർപട്ടിക നിയോജകമണ്ഡലത്തിന്റെ പരിധിയിൽവരുന്ന താലൂക്ക്,വില്ലേജ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുള്ളത് പരിശോധിച്ച് ഡിസംബർ 15 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായ അർഹരായ എല്ലാ പൗരന്മാർക്കും ഇപ്പോൾ വോട്ടർപട്ടികയിൽ പേര് ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nvsp.in സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1950 ൽ വിളിക്കുകയോ ചെയ്യണം. ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് അന്തിമ വോട്ടർ പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള എല്ലാ ദേശീയ / സംസ്ഥാന രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ട ജില്ലാ കമ്മറ്റിയിൽ നിന്നുള്ള കത്ത്, വൈക്കം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ വൈക്കം തഹസിൽദാർ മുമ്പാകെ ഹാജരാക്കി സമഗ്ര കരട് വോട്ടർ പട്ടിക കൈപ്പറ്റണമെന്ന് അറിയിച്ചു.