പൊൻകുന്നം: യു.ഡി.എഫും എൽ.ഡി.എഫും അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻ.ഡി.എ ചിറക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിലൂടെ സമ്പാദിച്ച പണം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി നിക്ഷേപിക്കുകയാണ്. അഴിമതി അന്വേഷണങ്ങൾ പ്രതിഫലം വാങ്ങി അവസാനിപ്പിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എൽ.ഡി.എഫിന് പകരം യു.ഡി.എഫ് എന്ന അവസ്ഥ മാറി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറക്കടവിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.ഹരിലാൽ ആദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ജി.രാമൻനായർ, ഡോ.ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ജില്ലാ സെൽ കോഓർഡിനേറ്റർ കെ.ജി കണ്ണൻ, മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് അജി തുടങ്ങിയവർ പങ്കെടുത്തു.