കുമരകം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ ഡപ്യൂട്ടി കളക്ടറും. പി.കെ. മനോഹരനാണ് കുമരകം അമ്മങ്കരി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഡപ്യൂട്ടി കളക്ടർ, ആർ.ഡി.ഒ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസിലെ എക്‌സ്റ്റേർണൽ ഡിപാർട്ടുമെന്റൽ ഡെലിവറി ഏജന്റ് ജോലിയായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.ജോലിക്കൊപ്പം നൈറ്റ്ക്ലാസുകളിൽ പങ്കെടുത്താണ് വിവിധ കോഴ്സുകൾ പാസായത്. എൽ.എൽ.ബിയും ബി കോമും കരസ്ഥമാക്കിയെങ്കിലും എം കോം പൂർത്തിയാക്കാൻ ജോലിത്തിരക്ക് അവസരം നൽകിയില്ല. വിരമിച്ചതിന് ശേഷം ഇപ്പോൾ കോട്ടയത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ,ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്‌സ് ക്ലബ് പ്രസിഡന്റ് , സെക്രട്ടറി എന്നിങ്ങനെ പല പദവികളും വഹിച്ചിട്ടുണ്ട് .ഹൗസിംഗ് ബോർഡ് സുപ്രണ്ടായിരുന്ന ശോഭനയാണ് ഭാര്യ.. മുന്ന് പെൺമക്കളിൽ രണഅട് പേർ അഭിഭാഷകരും ഒരാൾ ഡോക്ടറുമാണ് .