മുണ്ടക്കയം: ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ:എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ ശിവൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രൊഫ: എം.ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കെ.രാജേഷ്, അഡ്വ.പി ഷാനവാസ്, കെ ടി പ്രമദ്, വി പി ഇസ്മായിൽ, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.അജി ജേക്കബ്,,ജോർജുകുട്ടി അഗസ്തി, ടി.എസ് റഷീദ് തുടങ്ങിയവർ സംസാരിച്ചു.