കുറവിലങ്ങാട് : സിമിന്റ് വിലവർദ്ധനവും നിർമ്മാണ സാമഗ്രികളുടെ അനാവശ്യമായ വിലവർദ്ധനവും കുറയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ലെന്‌സ്‌ഫെഡ് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ലെൻസ്‌ഫെഡ് വൈക്കം 12 മത് ഏരിയ കൺവെൻഷൻ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.അനിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി എ.എം സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ, ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ് അനിൽകുമാർ, ഏരിയ സെക്രട്ടറി സാം വി.ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം പി.എസ് റോയി, ജില്ലാ ട്രഷറാർ റ്റി.സി ബൈജു, വനിതാസെൽ ചെയർപേഴ്‌സൺ കെ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറാർ എസ് യമുന വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.