കരൂർ: കരൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കുടക്കച്ചിറ വെസ്റ്റിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരളാ കോൺഗ്രസ് എമ്മിലെ സാജു വെട്ടത്തേട്ട് മത്സരിക്കും. ഇതേ മുന്നണിയിലെ ജയിംസ് വെള്ളാമ്പേൽ ഇന്നലെ പത്രിക പിൻവലിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ എൽ.ഡി.എഫിലെ ജോസഫ് ചെങ്ങനാനിയ്ക്കൽ മത്സരിക്കും. ജോർജ് അഗസ്റ്റിയൻ നടയത്ത് പത്രിക പിൻവലിച്ചതിനെത്തുടർന്നാണിത്.