കട്ടപ്പന: പടുതാക്കുളത്തിൽ വീണ് വീണു മരിച്ച ഒന്നര വയസുകാരിക്ക് കൊവിഡ് പോസിറ്റീവ്. ഇരട്ടയാർ തുളസിപ്പാറ ചെന്നാക്കുന്നേൽ അനൂപ്‌സോണിയ ദമ്പതികളുടെ മകൾ അലീനയാണ് ഞായറാഴ്ച മരിച്ചത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ കുട്ടിയെ പുരയിടത്തിലെ പടുതാക്കുളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് മാനദണ്ഡപ്രകാരം ഉച്ചയോടെ ഇരട്ടയാർ നാങ്കുതൊട്ടി സെന്റ് ജോർജ് പള്ളിയിൽ സംസ്‌കാരം നടത്തി.