കട്ടപ്പന: വിശ്വകർമ ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കലക്‌ട്രേറ്റ്, താലൂക്ക് കേന്ദ്രങ്ങളിൽ നാളെ ധർണ നടത്തും. മുന്നാക്ക സംവരണം പിൻവലിക്കുക, ജനസംഖ്യാനുപാതികമായി പിന്നാക്ക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ഇതിന്റെ ഭാഗമായി ജില്ലയിൽ തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, താലൂക്ക് ഓഫീസുകൾക്ക് മുന്നിലും കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ, അടിമാലി ട്രഷറി എന്നിവിടങ്ങളിലും രാവിലെ 11 മുതൽ ധർണ നടത്തുമെന്ന് എ.കെ.വി.എം.എസ് ബോർഡ് അംഗം സതീഷ് പാഴൂപ്പള്ളി, കെ.വി.എസ്. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട്, കെ.കെ. സത്യദേവൻ, ഇ.ആർ. രവീന്ദ്രൻ, അനിൽകുമാർ കെ.സി. എന്നിവർ അറിയിച്ചു.