കോട്ടയം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രൊഫ.റോസമ്മ സോണിക്കെതിരെ കോൺഗ്രസ് വിമത മോളി ലൂയിസ് മത്സരരംഗത്തുണ്ട്. ഇവരെ പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ ശ്രമിച്ചിട്ടും സാധിച്ചില്ല. മോളി ലൂയിസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും തിരഞ്ഞടുപ്പ് കമ്മിഷൻ ഇറക്കിയ ലിസ്റ്റിൽ ഇവർ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. പിന്നീട് ചിഹ്നം കൈപ്പത്തിയല്ല വൃക്ഷമാണെന്ന തിരുത്തുവന്നെങ്കിലും ഇവർ കോൺഗ്രസ് സ്ഥാനാർത്ഥി എന്നത് മാറ്റിയില്ല.
ബ്ലോക്ക് ,നഗരസഭാ പഞ്ചായത്ത് തലത്തിൽ നിരവധി വാർഡുകളിൽ യു.ഡി.എഫ് റിബലുകളുണ്ട്. പത്രികാ പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞെങ്കിലും മത്സര രംഗത്തു തുടരുന്ന റിബലുകൾക്കെതിരെ നടപടി എടുക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയച്ചത്. ഇടതു മുന്നണിയിലും എൻ.ഡി.എയിലും യു.ഡി.എഫിനെ അപേക്ഷിച്ച് കാര്യമായ റിബൽ ശല്യമില്ല.