water-fall

അടിമാലി: മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം.വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാനും ചിത്രങ്ങൾ പകർത്താനും സഞ്ചാരികളുടെ തിരക്കാണ്.മാങ്കുളത്തിന്റെ വിനോദ സഞ്ചാരസാധ്യതക്ക് ഏറ്റവും ആകർഷണം നൽകുന്നവയിൽ ഒന്നാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം.സൗന്ദര്യത്തിനപ്പുറം വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാനും ചിത്രങ്ങൾ പകർത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്റെ പ്രത്യേകത.വനത്തിനുള്ളിൽ നിന്നും തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് നട്ടുച്ച നേരത്തും നല്ല തണുപ്പാണ്.വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകി കൊണ്ടേ ഇരിക്കും.ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികൾ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്.ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്കായി മാങ്കുളത്തു നിന്നും ആനക്കുളത്തു നിന്നുമെല്ലം വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രക്കും സൗകര്യമുണ്ട്. വനത്തിന്റെ പച്ചപ്പിനുമിടയിൽ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീർക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.