അടിമാലി: കെപിഎംഎസ് ജില്ലാ സമ്മേളനം 25ന് അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലായി നടക്കും.അടിമാലി കാർഷിക വികസന ബാങ്കോഡിറ്റോറിയത്തിലും തൊടുപുഴ പെൻഷൻ ഭവനിലുമായിട്ടാണ് സമ്മേളനത്തിന് വേദി ക്രമീകരിച്ചിട്ടുള്ളത്.വെർച്വൽ മീറ്റിലൂടെ ഇരുവേദികളേയും തമ്മിൽ ബന്ധിപ്പിക്കും.കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അടിമാലിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ജനറൽകൺവീനർ ബിജുബ്ലാങ്കര, എം പി സുരേഷ്, സ്വാഗതസംഘം രക്ഷാധികാരി കെ കെ രാജൻ എന്നിവർ അറിയിച്ചു.പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.സമ്മേളനത്തിൽ കെ പി എം എസ് ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി അദ്ധ്യക്ഷത വഹിക്കുംദേവികുളം,ഇടുക്കി,ഉടുമ്പൻചോല യൂണിയനുകളിലെ പ്രതിനിധികൾ അടിമാലിയിലും തൊടുപുഴ,പീരുമേട് യൂണിയനുകളിലെ പ്രതിനിധികൾ തൊടുപുഴയിലും പങ്കെടുക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് സാബു കരിശ്ശേരി,സെക്രട്ടറിയേറ്റംഗം അഡ്വ.എ സനീഷ്‌കുമാർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.