election

എലിക്കുളം: പഞ്ചായത്തിലെ രണ്ടാംവാർഡായ വട്ടന്താനത്ത് യു.ഡി.എഫിന് സ്ഥാനാർത്ഥിയില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ സീറ്റിൽ അവർ സ്ഥാനാർത്ഥിയെ നിർത്തിയില്ല. യൂത്ത്ഫ്രണ്ട് (എം) ജോസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയാണ് ഇടതു സ്ഥാനാർത്ഥി. എൻ.സി.പി.പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റും കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ പഞ്ചായത്തംഗവുമായിരുന്ന മാത്യൂസ് പെരുമനങ്ങാട്ട് ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. യു.ഡി.എഫിന്റെ പിന്തുണ ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.