കോട്ടയം: 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ല നിശ്ചലമാകുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി. ബി. ബിനു പറഞ്ഞു.പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ് ഫാക്ടറിക്ക് മുന്നിൽ പണിമുടക്കിന് മുന്നോടിയായി ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ബി.ബിനു.
എ.ഐ.റ്റി.യു.സി,സി.ഐ.റ്റി.യു,ഐ.എൻ.ടി.യു.സി, ഉൾപ്പെടെ പത്ത് കേന്ദ്ര ടേഡ് യൂണിയനുകളും എസ്ടിയു,കെറ്റിയുസി അടക്കം സംസ്ഥാന യൂണിയനുകളും ബാങ്ക് ഇൻഷ്യൻസ് കേന്ദ്രസംസ്ഥാന ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളാവും.മോട്ടോർ തൊഴിലാളികൾ ഉൾപ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി സെക്രട്ടറി എൻ.സുനിൽ അദ്ധ്യക്ഷത വഹിച്ചു സി.ഐ.ടി.യു സെക്രട്ടറി എസ്.ഡി രാജേഷ്, എസ്.ടി.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സിയ തുടങ്ങിയവർ സംസാരിച്ചു.