കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സഹോദരങ്ങൾ തമ്മിൽ മത്സരം. മോനാ പൊടിപ്പാറയും സഹോദരൻ ബിനു പൊടിപ്പാറയുമാണ് മാറ്റുരയ്ക്കുന്നത്. രണ്ടുപേരും സ്വതന്ത്രർ. മുൻ പഞ്ചായത്തംഗം കൂടിയായ മോനായുടേത് രണ്ടാം അങ്കമാണെങ്കിൽ ബിനുവിന് കന്നിയങ്കമാണ്. 201015ൽ കോൺഗ്രസ് അംഗമായി വിജയിച്ച മോനാ ഇത്തവണ എൻ.ഡി.എ.പിന്തുണയുള്ള സ്വതന്ത്രനാണ്. കർഷക പ്രതിനിധിയായാണ് മത്സരിക്കുന്നതെന്ന് ബിനു പറഞ്ഞു. മത്സരം തിരഞ്ഞെടുപ്പിൽ മാത്രമാണെന്നും സഹോദര ബന്ധത്തെ ബാധിക്കില്ലെന്നും ഇവർ ഒരേ സ്വരത്തിൽ പറയുന്നു.