ചങ്ങനാശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചങ്ങനാശേരി നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം പെരുന്ന ബസ് സ്റ്റാന്റിലുളള ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും.
വാർഡ് 1 മുതൽ 9 വരെ രാവിലെ 10 മുതൽ 11.30 വരെ, വാർഡ് 10 മുതൽ 18 വരെ രാവിലെ 11.45 മുതൽ 1.15 വരെ, വാർഡ് 19 മുതൽ 27 വരെ ഉച്ചകഴിഞ്ഞ് 1.30 മുതൽ മൂന്ന് വരെ, വാർഡ് 28 മുതൽ 37 വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 4.30 വരെ എന്നിങ്ങനെയാണ് സമയക്രമം. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്നും യോഗത്തിൽ സ്ഥാനാർത്ഥികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യും. ഇലക്ഷൻ ഏജന്റിനെ നിയമിക്കുന്നതിനും അവസരം ഉണ്ടെന്ന് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.