കുമരകം: പൊടിശല്യത്തിൽ നട്ടം തിരിയുകയാണ് കുമരകം ചന്തക്കവല.അട്ടിപ്പിടിക റോഡ് ഓട അടച്ച് മണ്ണിട്ട് ഉയർത്തി ടാർ ചെയ്തതോടെ ആരംഭിച്ചതാണ് ചന്തക്കവലയിലെ പ്രശ്‌നങ്ങൾ. വെള്ളം ഒഴുകി പോകാനാകാതെ കെട്ടിക്കിടന്ന് റോഡിൽ വൻ കുഴി രൂപപ്പെട്ടിരുന്നു.പുതിയ ഓടയ്ക്കായുള്ള നിർമ്മാണം ആരംഭിച്ചതോടെയാണ് പൊടിശല്യം രൂക്ഷമാകാൻ കാരണം.പൊടിപടലം പരിസരമാകെ നിറയുകയാണ്. ചന്തക്കവലയിലെ വ്യാപാരികൾക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കുമാണ് ഏറെ ബുദ്ധിമുട്ട്. താത്ക്കാലിക ശമനത്തിനായി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളും ഒട്ടോറിക്ഷത്തൊഴിലാളികളും നിരന്തരം റോഡിൽ വെള്ളം ഒഴിക്കുന്നത് പതിവ് കാഴ്ച്ചയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊടിശല്യത്തൊടൊപ്പം കുമരകം റോഡിൽ ഗതാഗതകുരുക്കും രൂക്ഷമാണ്. പൊടിശല്യം പരിഹരിക്കാൻ അധികാരകൾ ശ്രദ്ധിക്കണമെന്ന് വ്യാപാരിയായ അനി ചിറത്തറ പറഞ്ഞു.