benoy

ഇവിടുത്തെ കച്ചവടം പോലെയാണ് ഒരു തരത്തിൽ പറഞ്ഞാൽ ഇലക്ഷനും. ചിലപ്പോൾ നല്ല ലാഭം കിട്ടും ചിലപ്പോൾ നഷ്ടവും. അപ്പോഴും പ്രതീക്ഷ കൈവിടാതെ നല്ലനാളേയ്ക്കായി കാത്തിരിക്കും. ഓരോ തിരഞ്ഞെടുപ്പിനെ കാണുന്നതും പ്രതീക്ഷയോടെയാണ്. ചിലപ്പോൾ പാളിപ്പോകാം. അപ്പോഴും അടുത്ത അവസരത്തിൽ കഴിവുള്ള ജനപ്രതിനിധി വരുമെന്ന് പ്രതീക്ഷിക്കും. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ നല്ല നാളേക്ക് വേണ്ടിയുള്ള അവകാശം വിനിയോഗിക്കുന്നത് ആ ശുഭചിന്തയിലാണ്. വോട്ട് ബഹിഷ്കരണത്തോട് ഒരു യോജിപ്പുമില്ല.

- ബിനോയ് കെ.പി,​ വാഴക്കുലക്കടയിലെ ജീവനക്കാരൻ,​ കോട്ടയം ചന്ത