ചങ്ങനാശേരി: ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.യു ചങ്ങനാശേരി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടന്നു. കെ.എസ്.എസ്.പി.യു സംസ്ഥാന സമിതി അംഗം റ്റി. ഇന്ദിരാദേവി ധർണ ഉദ്ഘാടനം ചെയ്തു. പി.എൻ വിജയകുമാർ,റ്റി. മോഹനൻ,എൻ ഹബീബ്,പി.എസ് ബാബു എന്നിവർ പങ്കെടുത്തു.