പാലാ: യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ വിമതശല്യം. ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ടൗൺ വാർഡിൽ മുൻ വനിതാ പ്രസിഡന്റ് വിമതയായെങ്കിലും അവസാന നിമിഷം പിന്മാറി. എന്നാൽ യു.ഡി.എഫ് കുത്തക സീറ്റായിരുന്ന പത്താം വാർഡ് അരീപ്പാറയിൽ സ്ഥിതി വ്യത്യസ്തമാണ്. മുൻ പ്രസിഡന്റ് യു.ഡി.എഫ് വിമതനായപ്പോൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പിന്തുണയുള്ള എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് പ്രധാന മത്സരം.