കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയത് ബി.ഡി.ജെ.എസും എൻ.ഡി.എയും മാത്രമാണെന്ന് ജില്ലാ പ്രസിഡന്റ് എം.പി.സെൻ പറഞ്ഞു. ബി.ഡി.ജി.എസ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. രാഷ്ട്രീയത്തിൽ
നിർണ്ണായ ശക്തിയായി എൻ.ഡി.എ മാറി. പിന്നാക്ക ജനവിഭാഗങ്ങളെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയത് കോൺഗ്രസിനും സർക്കാരിന്റെ ഭരണപരാജയവും അഴിമതിയും ഇടതുപക്ഷത്തിനും ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.പി. സന്തോഷ് , എൻ.കെ. രമണൻ, വൈസ് പ്രസിഡന്റുമാരായ ശ്രീനിവാസ് പെരുന്ന, സി.എം. ബാബു, ഷാജി ശ്രീ ശിവം, ട്രഷറർ ഇ.ഡി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.