അടിമാലി: അടിമാലിയിൽ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സ്ഥാപകദിനാചരണം സംഘടിപ്പിച്ചു.ഓർഗനൈസേഷന്റെ മൂന്നാമത് സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും ദിനാചരണം നടന്നത്.അസോസിയേഷൻ 68 സോണിലെ ഏറ്റവും പ്രായമേറിയ ഡ്രൈവറായ ജോയി ജോസഫും 68 സോൺ രക്ഷാധികാരി സാന്റോ അടിമാലിയും ചേർന്ന് ദിനാചരണത്തോടനുബന്ധിച്ച് പതാക ഉയർത്തി.ടാക്‌സി മേഖലയിൽ തൊഴിലെടുക്കുന്ന ഡ്രൈവർമാരുടെ ക്ഷേമത്തിനായി 2017ലായിരുന്നു കെ റ്റി ഡി ഒ സ്ഥാപിതമായത്. കെ റ്റി ഡി ഒ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജു അടിമാലിയുടെ നേതൃത്വത്തിലായിരുന്നു ദിനാചരണ പരിപാടികൾ നടന്നത്.ജില്ലാ സെക്രട്ടറി സുധി അടിമാലി,സോൺ സെക്രട്ടറി അമൽ അടിമാലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ടൗണിൽ രണ്ടിടങ്ങളിൽ അംഗങ്ങൾ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.