വൈക്കം: സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം തിളക്കമേറിയ വിജയമാകുമെന്ന് തോമസ് ചാഴികാടൻ എം. പി. പറഞ്ഞു. എൽ.ഡി.എഫ് വെച്ചൂർ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. ഐ. ലോക്കൽ സെക്രട്ടറി വിനോഭായി അദ്ധ്യക്ഷത വഹിച്ചു. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, നേതാക്കളായ കെ. അജിത്ത്, ഇ. എൻ. ദാസപ്പൻ, കെ. ബി. പുഷ്‌കരൻ, എൻ. ടി. സന്തോഷ്, കെ. വി. ജയ്‌മോൻ, പി. കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.