പൊൻകുന്നം: വിജയപരാജയം നിർണയിക്കുന്നതിൽ ഓരോ വോട്ടിനുമുള്ള വില മനസ്സിലാക്കി വാർഡുകളിൽ അപരന്മാരെ മത്സരിപ്പിച്ച് മുന്നണികൾ. ചിറക്കടവ് ആറാം വാർഡിൽ ബി.ജെ.പി.യിലെ കെ.ജി.കണ്ണനെതിരെ കെ.ഡി.കണ്ണനുണ്ട്. ചിഹ്നം താമരയോട് സാമ്യമുള്ള റോസാപ്പൂവും. എട്ടാംവാർഡിൽ സി.പി.എമ്മിലെ എം.ജി.വിനോദിനെതിരെ ആന്റിന ചിഹ്നത്തിൽ മറ്റൊരു എം.ജി.വിനോദ് മത്സരിക്കുന്നു. ഇവിടെ ബി.ജെ.പി.യുടെ വി.ആർ. പ്രകാശിനെതിരെ റോസാപ്പൂ ചിഹ്നത്തിൽ മറ്റൊരു പ്രകാശുണ്ട്. 16ാം വാർഡിൽ ബി.ജെ.പി.യുടെ വിഷ്ണു എസ്. നായർക്കെതിരെ റോസാപ്പൂ ചിഹ്നത്തിൽ വിഷ്ണു മത്സരിക്കുന്നു. സി.പി.എമ്മിലെ അഡ്വ.സി.ആർ.ശ്രീകുമാറിനെതിരെ ആന്റിന ചിഹ്നത്തിൽ എൻ.പി.ശ്രീകുമാറുണ്ട്. 17ാം വാർഡായ ചിറക്കടവ് സെന്ററിൽ ബി.ജെ.പി.യുടെ രാജിടീച്ചർക്കെതിരെ പൈനാപ്പിൾ ചിഹ്നത്തിൽ രാജിയുണ്ട് മത്സരിക്കാൻ.
എലിക്കുളം പഞ്ചായത്തിലെ 15ാം വാർഡിൽ മൂന്ന് ജെയിംസുമാരാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ ജെയിംസ് ചാക്കോ ജീരകത്തിനെതിരെ ജെയിംസ് (മൊബൈൽ ഫോൺ), ജെയിംസ് ജോൺ(ബലൂൺ) എന്നിവരാണുള്ളത്.