തിരുവഞ്ചൂർ: തിരുവഞ്ചൂർ ശ്രീ ചമയംകര ദേവീക്ഷേത്രത്തിലെ ധ്വജനിർമ്മാണ പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടുള്ള സ്ഥാനനിർണ്ണയകർമ്മം ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിലും കൊടിമര ശിൽപി മാന്നാർ അനന്ദൻ ആചാരിയുടെ സാന്നിധ്യത്തിലും ക്ഷേത്രം സ്ഥപതി പാമ്പാക്കുട ശിവനാചാരി നിർവഹിച്ചു. ക്ഷേത്രം ചെയർമാൻ വിജയൻ കല്ലേമാക്കൽ, സെക്രട്ടറി ഷാജൻ ചമയംകര, ക്ഷേത്ര കമ്മിറ്റിക്കാർ, ഭക്തജനങ്ങൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.