കൊട്ടിയം: ഉമ്മയനല്ലൂർ പുതുമനയിൽ പരേതനായ എബ്രഹാം പുതുമനയുടെ ഭാര്യ കെ എസ് ഏലിയാമ്മ (90) (ഏലിയാമ്മ ടീച്ചർ, റിട്ടർഡ് അദ്ധ്യാപിക എൻ.എസ്.എം ജി.എച്ച്.എസ് കൊട്ടിയം ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്, കൊട്ടിയം നിത്യാസഹായമാതാ ദേവാലയത്തിൽ. പരേത നെടുംകുന്നം കുമ്പിളുവേലിൽ കടുപ്പിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ അച്ചൻകുഞ്ഞു , സക്കപ്പൻ, ജോസി,പരേതയായ ജെസ്സി, ഡോ.സിനി എബ്രഹാം (അസിസ്റ്റന്റ് പ്രൊഫസർ, ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തിരുവനന്തപുരം.)മരുമക്കൾ:ലൈസാമ്മ ചുടുകാട്ടിൽ എടത്വ, എൽസമ്മ പള്ളിത്താനം കൈനടി , അൽഫോൻസാ തെക്കേക്കര കൊട്ടിയം, പി. സി. ജേക്കബ് ( റിട്ട.എൻജിനീയർ ടൈറ്റാനിയം),പൂവത്തിങ്കൽ തൊടുപുഴ,ഡോ. ചാക്കോ ജോസഫ്,(റിട്ട. ജോയിന്റ് ഡയറക്ടർ സ്‌പോർട്‌സ്), ഒറ്റപ്ലാക്കൽ, വിഴുക്കിത്തോട്.