കടുത്തുരുത്തി : മുളക്കുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന ആപ്പാഞ്ചിറ പൂഴിക്കോൽ പ്രദേശങ്ങളെ കടുത്തുരുത്തി പഞ്ചായത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ആവശ്യപ്പെട്ടു. കടുത്തുരുത്തിയുമായി അടുത്ത് കിടക്കുന്ന ഈ പ്രദേശത്തുള്ളവർ മുളക്കുളം പഞ്ചായത്തുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്ക് വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയ പാർട്ടിനേതാക്കളും, ജനപ്രതിനിധികളും ഈ ആവശ്യം നേടിയെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു