അടിമാലി: രാജകുമാരിയിൽ വഴിത്തർക്കത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.
പുളിയ്ക്കൽ പി.കെ.സാമുവേൽ (69) ആണ് അയൽവാസിയുമുണ്ടായ വഴി തർക്ക ത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
സാമുവേലിന്റെ വീടനോട് ചേർന്നുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയെ സംബന്ധിച്ച അയൽ വാസിയുമായി തർക്കം നിലനിന്നിരുന്നു. പുരയിടത്തിലെ പണികൾക്കായി ഇന്നലെ രാവിലെ എത്തിയപ്പോൾ അയൽ വാസി തടസ്സം സൃഷ്ടിക്കുകയുംവാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ സാമുവേൽ കുഴഞ്ഞ് വീഴുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ശോശാമ്മയാണ് ഭാര്യ. മക്കൾ. ലജോ, ഷജോ. മരുമക്കൾ: പീറ്റർ, സജി.