കോട്ടയം : വികലാംഗ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പിലെ യാത്രാബത്തയും യൂണിഫോം അലവൻസും വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ സംസ്ഥാന വികലാംഗ ക്ഷേമോപദേശക സമിതി പ്രതിഷേധം രേഖപ്പെടുത്തി. സമിതി ചെയർമൻ എ.സി ബേബി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.സോമശേഖരൻ നായർ, അഡ്വ.കെന്നഡി എം.ജോർജ്, അഡ്വ.ജെയ്‌മോൻ തങ്കച്ചൻ, പി.സി സ്‌കറിയ, റെജി ലൂക്കോസ് , ഏലിയാമ്മ , സജി മഞ്ഞുശേരി എന്നിവർ പ്രസംഗിച്ചു.