വൈക്കം : ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും നഗരസഭ കൗൺസിലറുമായിരുന്ന കെ.കെ.കുട്ടപ്പന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി വൈക്കം ജയൻ, ശിവൻകുട്ടി, എം. കെ. മഹേശൻ, കെ. എം. സോമനാഥൻ, ഓമന ശങ്കരൻ, ശരത് ശശി, ഷീല അശോകൻ എന്നിവർ പ്രസംഗിച്ചു.