ചങ്ങനാശേരി : ബി.ജെ.പി ടൗൺ നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് പ്രസിഡന്റ് പി.രാമകഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം പി.പി.ധീരസിംഹൻ മുഖ്യപ്രഭാഷണം നടത്തി. മധ്യമേഖലാ ജനറൽ സെക്രട്ടറി എം.ബി.രാജഗോപാൽ, മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.രവി, ടൗൺ നോർത്ത് ജനറൽ സെക്രട്ടറി ഗോപിനല്ലൂർപടവ് എന്നിവർ പങ്കെടുത്തു.