തൃക്കൊടിത്താനം : എൻ.ഡി.എ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.മനോജ്, ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ സ്ഥാനാർത്ഥി വിജിത, ജില്ലാ ട്രഷറർ പി.ഡി രവീന്ദ്രൻ, എം.എസ് വിശ്വനാഥൻ, സന്തോഷ് പോൾ, ഷൈലമ്മ രാജപ്പൻ, കൃഷ്ണ കുമാർ, ശരത്ത് കുമാർ.എസ് എന്നിവർ പങ്കെടുത്തു.