കോട്ടയം : കേരള വനിതാ കമ്മിഷന്റെ ജില്ലയിലെ മെഗാ അദാലത്ത് 30 ന് രാവിലെ 10.30 മുതൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ നടക്കും. 58 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിർകക്ഷികളെയും അറിയിച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേൾക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത്ത്. പരാതിക്കാരെയും എതിർകക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. പത്ത് വയസിന് താഴെയുള്ളവർ, മുതിർന്ന പൗരന്മാർ രോഗമുള്ളവർ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് ഒഴിവാക്കണം. അദാലത്തിനെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.