കട്ടപ്പന: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭാപരിധിയിലെ വാഹന പാസ് വിതരണം ഇന്ന് രാവിലെ 11 മുതൽ ഒന്നുവരെ നഗരസഭ കാര്യാലയത്തിൽ നടക്കും. വാഹനത്തിന്റെ ആർ.സി. ബുക്ക്, ഡ്രൈവറുടെ ലൈസൻസ്, ടാക്‌സി പെർമിറ്റ്, വാഹനത്തിന്റെ ഇൻഷൂറൻസ് എന്നിവയുടെ പകർപ്പ് സഹിതം എത്തിക്കണം.