കോട്ടയം : നഗരത്തിലെ ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ യുവാക്കളുടെ കൂട്ടായ്‌മയായ ഫ്രഷ്സോൺ കോട്ടയത്തും പ്രവർത്തനം ആരംഭിച്ചു. നാഗമ്പടം ,പുതുപ്പള്ളി, ബേക്കർജംഗ്ഷൻ, മണർകാട്, മുട്ടമ്പലം, പാമ്പാടി, പെരുമ്പായിക്കാട്, കുമാരനല്ലൂർ, തിരുവഞ്ചൂർ, നട്ടാശേരി എന്നിടങ്ങളിലാണ് ഇവ പ്രവർത്തിക്കുക. ഫാർമേഴ്‌സ് ഫ്രഷ് സോൺ ആപ്പ് വഴിയും, www.farmersfz.com എന്ന വെബ്സൈറ്റിലൂടെയും, 7306701022 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഓർഡർ ചെയ്യാം.