പാലാ : അഴിമതിയുടെ പേരിൽ രണ്ട് മുന്നണികളും ഇന്ന് പ്രതിസന്ധി നേരിടുന്നതായി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി പറഞ്ഞു. കാർഷികവ്യാവസായിക മേഖലകളിൽ യാതൊരു ഉത്പാദനവും നടക്കാത്ത സംസ്ഥാനമായി കേരളം മാറിയതായും അവർ പറഞ്ഞു. എൻ.ഡി.എ മുത്തോലി പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്
അഡ്വ.എസ്.ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മുത്തോലി പഞ്ചായത്ത്
സമിതി പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത് ജി, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.ഷാജി, വൈസ് പ്രസിഡന്റ് ശിവദാസ്, അനിൽ വി.നായർ, പി.ബി.ഹരികൃഷ്ണൻ,സുനിൽ
കൊഴിഞ്ഞൂർ എന്നിവർ പങ്കെടുത്തു.