ചങ്ങനാശേരി : തദ്ദേശതിരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചങ്ങനാശേരിയിൽ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ് രഘുറാം, കെ.പി.സി.സി അംഗം ലതികാ സുഭാഷ്, ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എൻ.നൗഷാദ്, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശേരി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി, സ്ഥാനാർത്ഥികളായ സിയാദ്, മാത്തുക്കുട്ടി പ്ലാത്താനം, രാജീവ് മേച്ചേരി, പി എച്ച് ഷാജഹാൻ, ബാബു തോമസ് എന്നിവർ പങ്കെടുത്തു.