കട്ടപ്പന: തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് തോപ്രാംകുടിയിൽ നടക്കുന്ന സ്ഥാനാർത്ഥി സംഗമവും പ്രവർത്തക കൺവെൻഷനും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൈനാവ്, മുരിക്കാശേരി, രാജാക്കാട് എന്നീ മൂന്നു ജില്ലാ ഡിവിഷനുകളിലെ ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ പങ്കെടുക്കും.