കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത് അദ്ധ്യക്ഷനായ ബിഷപ്പ് തോമസ് കെ.ഉമ്മൻ ഔദ്യോഗിക പദവിയിൽ നിന്ന് ഇന്ന് വിരമിക്കും. 2011 മാർച്ച് 5 നാണ് സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. ഔദ്യോഗിക വിരമിക്കൽ കാലാവധിയായ 67 വയസ് പൂർത്തിയാകുന്നതിനാലാണ് പടിയിറക്കം. ഈ കാലയളവിനുള്ളിൽ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററും പരമാദ്ധ്യക്ഷ പദവിയായ സി.എസ്.ഐ മോഡറേറ്റർ പദവിയിലും അദ്ദേഹം എത്തി. കത്തീഡ്രൽ ദൈവാലയത്തിലെ വിശുദ്ധ ആരാധനയ്ക്ക് ശേഷം ബിഷപ്പ് തോമസ് കെ.ഉമ്മൻ സ്വദേശമായ തലവടിയിലേക്ക് യാത്രതിരിക്കും.