വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനവും കാർത്തികവിളക്കും ഇന്ന് നടക്കും.പുലർച്ചെ 7 നാണ് കാർത്തിക ദർശനം. താരകാസുര നിഗ്രഹം കഴിഞ്ഞു വിജയശ്രീലാളിതനായി വരുന്ന ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേ​റ്റ പുണ്യദിനമാണ് കാർത്തികയെന്നു വിശ്വാസം. വൈകിട്ട് 7.30നാണ് പ്രസിദ്ധമായ തൃക്കാർത്തികവിളക്ക്. ഗജരാജൻ ഓമ്മല്ലൂർ മണികണ്ഠൻ തിടമ്പേ​റ്റും. വലിയചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടയും ഉപയോഗിക്കും. തുടർന്ന് വലിയകാണിക്ക, വെടിക്കെട്ട്.