വൈക്കം: ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ട് നാളെ വൈകിട്ട് 5ന് നടക്കും. തന്ത്റിമുഖ്യൻമാരായ ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി, മേക്കാട്ട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന വിശേഷാൽപൂജയ്ക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേഗോപുരം കയറിനിൽക്കും.ഈസമയം വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തപ്പനെ സ്വീകരിച്ച് ആറാട്ടിനായി ആനയിക്കും. അവകാശിയായ കിഴക്കേടത്ത് മൂസത് അരിയും പൂവും ഒരുക്കിയാണ് ഉദയനാപുരത്തപ്പനെ സ്വീകരിക്കുന്നത്. വൈക്കത്തപ്പൻ, തളക്കല്ല് പുത്റനായി ഒഴിഞ്ഞുകൊടുക്കുന്നതും പ്രത്യേകതയാണ്. ആറാട്ടിനു ശേഷമാണ് കൂടിപ്പൂജയും വിളക്കും നടക്കും.