അടിമാലി: അടിമാലിയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് കാന്റീൻ പൂട്ടിയതോടെ 20 ഓളം തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. ജില്ലാ പൊലീസ് ചീഫിന്റെ വിവിദ ഉത്തരവിനെ തുടർന്നാണിത്. അടിമാലിയിൽ കോടതിക്ക് സമീപം പ്രവർത്തിച്ചിരുന്ന അനക്സിനും പൂട്ടുവീണു. ഹർത്താൽ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു. അടിമാലിയിലെ കാന്റീൻ. കഴിഞ്ഞ 5 വർഷക്കാലത്തെ പ്രവർത്തന ലാഭം കൊണ്ട് 36 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. ഭക്ഷണ സാധനങ്ങൾക്ക് പൊതുവിപണിയെക്കാൾ 40 ശതമാനം വരെ വില കുറച്ച് ഇവിടെ നിന്നും വില്പന നടത്തിയിരുന്നത്.20 ലക്ഷത്തോളം രൂപ പൊലീസ് സൊസൈറ്റിയിൽ നിന്നും കടമെടുത്താണ് കെട്ടിടം നിർമ്മിച്ചത്. കളക്ടർ, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അടിമാലിയിൽ എത്തിയ അവസരങ്ങളിൽ കാന്റീന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും ഇവിടെ നിന്നു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി നിർവ്വഹിച്ചതിനു ശേഷമാണ് കാന്റീൻ നടത്തിപ്പിനായി സമയം കണ്ടെത്തിയിരുന്നതെന്ന് കാന്റീൻ ചുമതലയുള്ള പൊലീസ് ദ്യോഗസ്ഥർ പറഞ്ഞു.